നാട്ടുവാര്‍ത്തകള്‍
വേണ്ടത് പുതിയ ഡാം; ഉത്തരവിൽ മുഖ്യമന്ത്രി മറുപടി പറയണം: പി.ജെ ജോസഫ്
മുല്ലപ്പെരിയാറിൽ മരംമുറി ഉത്തരവ് റദ്ദാക്കണമെന്ന് മുൻ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന പി.ജെ.ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു
ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയെന്ന വാദം വിശ്വാസയോഗ്യമല്ല. തമിഴ്നാട് മന്ത്രിയുടെ ഭീഷണിക്ക് വഴങ്ങിയെന്ന് പറയുന്നത് ശരിയല്ല. ബേബി ഡാം ബലപ്പെടുത്തുകയല്ല. പുതിയ ഡാമാണ് ആവശ്യം.
മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.
ഉത്തരവിനെതിരെ എൻ.കെ.പ്രേമചന്ദ്രൻ എം.പിയും രംഗത്തുവന്നിരുന്നു.
ഇത്ര സങ്കീർണമായവിഷയത്തിൽ ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് തീരുമാനമെടുക്കാൻ കഴിയുക.
കേരളത്തിന്റെ നിലപാടുകളെ ദുർബലപ്പെടുത്തുന്നതാണ് നടപടിയെന്നും പ്രേമചന്ദ്രൻ പറഞ്ഞു.