പരസ്യ ചിത്ര നിര്‍മ്മാണം : താല്‍പ്പര്യപത്രം ക്ഷണിക്കുന്നു
സാമൂഹ്യ നീതി വകുപ്പിനു വേണ്ടി സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണത്തിനുള്ള പരസ്യങ്ങളും ഹ്രസ്വചിത്രങ്ങളും നിര്‍മ്മിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് താല്‍പ്പര്യ പത്രം ക്ഷണിക്കുന്നു. പതിനാലാം കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്ജെന്ററുകളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2019-2021) യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. മദ്യപാനം, പുകവലി എന്നിവയ്ക്കെതിരെയും, വാഹന പരിശോധന നടപടികള്‍, വാഹനത്തില്‍ ഉണ്ടായിരിക്കേണ്ട സാക്ഷ്യപത്രങ്ങള്‍, പിഴ, ശിക്ഷ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണ ചിത്രം, അനധികൃത ധനകാര്യ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ച് തട്ടിപ്പിനെതിരെയുള്ള ബോധവല്‍ക്കരണം എന്നീ പരസ്യ ചിത്രങ്ങളാണ് നിര്‍മ്മിക്കേണ്ടത്.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ കഴിയുന്ന എംപി4 ഫോര്‍മാറ്റിലായിരിക്കണം ചിത്രം നിര്‍മ്മിക്കേണ്ടത്. ദൈര്‍ഘ്യം മൂന്നു മുതല്‍ അഞ്ചു മിനുറ്റുവരെയാകാം. താര്‍പ്പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തിലേക്ക് ബോയഡേറ്റയും മുന്‍പ് ചെയ്തിട്ടുള്ള പരസ്യ ചിത്രങ്ങളുടെ മാതൃകയും സഹിതം അപേക്ഷിക്കുക. ആശയം, പ്രതീക്ഷിക്കുന്ന ചെലവ് എന്നിവ അപേക്ഷയില്‍ പ്രതിപാദിക്കണം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ അദ്ധ്യക്ഷതയിലുള്ള സമിതി വിലയിരുത്തി നിര്‍മ്മാണ അവകാശം നല്‍കും. അപേക്ഷ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനുള്ള അവകാശം സമിതിയ്ക്ക് ആയിരിക്കും