ഭൂനിയമം ഇടുക്കി ജില്ലയിലെ മാത്രം നിയമമാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാർ

ഭൂനിയമം ഇടുക്കി ജില്ലയിലെ മാത്രം നിയമമാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.സലിംകുമാർ.
പ്രതിപക്ഷ സ്ഥാനത്തിരിക്കുന്ന ഒരു നേതാവ് പറയേണ്ട വാക്ക് അല്ല ഇത് എന്നും നിയമസഭയിൽ ഈ നിയമം പാസാക്കുമ്പോൾ വോട്ട് ചെയ്ത ആളാണ് വി ഡി സതീശൻ എന്നിട്ട് നിയമം ആരുടേതാണെന്ന് ചോദിക്കുന്ന ചോദ്യം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായപ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ എൽഡിഎഫ് സ്ഥാനാർത്ഥി സ്വപ്ന ജോയിയുടെ പര്യടന പരിപാടി നെറ്റിത്തൊഴുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെറ്റിത്തൊഴുവിൽ നിന്നും ആരംഭിച്ച് പുറ്റടി, മോഹനൻകട, ആമയാർ,
ചേറ്റുകുഴി, പോത്തിൻകണ്ടം, കുഴിത്തൊളു, കമ്പംമെട്ട്, കരുണാപുരം എന്നിവിടങ്ങളിൽ പര്യടനം നടത്തി കൂട്ടാറിൽ സമാപിച്ചു. വിവിധ ഇടങ്ങളിൽ
നേതാക്കളായ ജിജി കെ ഫിലിപ്പ്, സി.കെ.കൃഷ്ണൻകുട്ടി, വി.സി.അനിൽ, സിബി കിഴക്കേമുറിയിൽ, സുരേഷ് പള്ളിയാടിയിൽ, രമേശ് കൃഷ്ണൻ, എസ് സുധീഷ്, സി.വി.ആനന്ദ് എന്നിവർ സംസാരിച്ചു













































































