ഇടുക്കിനാട്ടുവാര്‍ത്തകള്‍
ചട്ടമ്പി’യുടെ സ്വിച്ച് ഓൺ കർമം പ്രശസ്ഥ സംവിധായകൻ ആഷിഖ് അബു നിർവഹിച്ചു.

ആർട്ട്‌ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിലാഷ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ചട്ടമ്പി’യുടെ സ്വിച്ച് ഓൺ കർമം പ്രശസ്ഥ സംവിധായകൻ ആഷിഖ് അബു നിർവഹിച്ചു. ഇടുക്കിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ തിരക്കഥ ഡോൺ പാലത്തറയും , അലക്സ് ജോസഫും ചേർന്ന് എഴുതിയിരിക്കുന്നു. ശ്രീനാഥ് ഭാസി ചെമ്പൻ വിനോദ് ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായഗ്രഹണം അലക്സ് ജോസഫ്, എഡിറ്റിങ് ജോയൽ കവി, സംഗീതം ശേഖർ മേനോൻ, നിർമാണം ആസിഫ് യോഗി,സിറാജ്, സന്ദീപ്, ഷനിൽ.