ഉന്നത വിദ്യാഭ്യാസ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു


‘കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ ഉന്നത വിദ്യാഭ്യാസ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു .കേരളത്തിന് അകത്തുള്ള സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ഡിഗ്രി , പി ജി , പ്രൊഫഷണല്‍ ഡിഗ്രി , പ്രൊഫഷണല്‍ പി ജി , ടി ടി സി , ഐ ടി ഐ , പോളിടെക്നിക് , ജനറല്‍ നഴ്‌സിംഗ് , ബി എഡ് , മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉയര്‍ന്നമാര്‍ക്കുവാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് അപേക്ഷിക്കണ്ടത് .അപേക്ഷ സമയത്തു അംഗത്തിന് കുടിശിഖ ഉണ്ടായിരിക്കരുത് .പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31 നു മുന്‍പായി തടിയംപാട് പ്രവര്‍ത്തിക്കുന്ന കര്‍ഷക തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസില്‍ ലഭിക്കണ്ടതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 04862 – 235732
ക്വട്ടേഷന്‍ ക്ഷണിച്ചു