നാട്ടുവാര്‍ത്തകള്‍
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങള്‍ ഇ-ശ്രം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം


കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാവരും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഇ-ശ്രം പദ്ധതിയില്‍ ഡിസംബര്‍ 30 നു മുമ്പായി ചേരുകയും അംഗത്വ കാര്‍ഡ് സ്വന്തമാക്കുകയും ചെയ്യണമെന്ന് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. അതാതു യൂണിയനുകളുമായി ബന്ധപ്പെട്ട കര്‍ഷകതൊഴിലാളികളെ ഇ-ശ്രം പദ്ധതിയില്‍ അംഗത്വമെടുപ്പിക്കുന്നതിന് ബന്ധപ്പെട്ട യൂണിയന്‍ ഭാരവാഹികള്‍ മുന്‍കൈ എടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862-235732 എന്ന ഓഫീസ് നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. .’