San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മണ്ണിടിച്ചില്‍ ഭീഷണി: മൂന്നാര്‍ യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍



കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മൂന്നാറിലേക്കുള്ള യാത്ര വിനോദ സഞ്ചാരികള്‍ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ സി എസ് ഐ പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കനത്ത മഴയുടെ സാഹചര്യത്തില്‍ ഈ റോഡ് വഴിയുള്ള യാത്ര വിനോദ സഞ്ചാരികള്‍ പരമാവധി ഒഴിവാക്കാണണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കഴിഞ്ഞദിവസം മൂന്നാര്‍ സിഎസ്‌ഐ പള്ളിക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ ആണ് കളക്ടറുടെ നിര്‍ദേശം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിള്ളലുണ്ടായ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ മൂലം ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.

അപകട സാധ്യതാ മേഖലകളില്‍ ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രദേശം സന്ദര്‍ശിച്ച് ദുരന്തസാധ്യത പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റിനെ ചുമതലപ്പെടുത്തി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!