San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

പൂച്ചപ്ര – ദേവരുപാറ റോഡ് പുനരുദ്ധാരണം: 99.42 ലക്ഷം രൂപയുടെ ഭരണാനുമതിയായി; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി



തൊടുപുഴ:  ഇടുക്കി ജില്ലയിലെ പൂച്ചപ്ര – ദേവരുപാറ പി.എം.ജി.എസ്.വൈ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. പ്രളയത്തിൽ തകർന്നുപോയ റോഡിന്റെ ഭാഗങ്ങൾ പൂർണ്ണതോതിൽ ഗതാഗതയോഗ്യമാക്കുന്നതിനായി 99,42,000 രൂപയുടെ പുതുക്കിയ പുനരുദ്ധാരണ എസ്റ്റിമേറ്റിനാണ്  തദ്ദേശസ്വയംഭരണ വകുപ്പ് ഇപ്പോൾ ഭരണാനുമതി നൽകി ഉത്തരവായിരിക്കുന്നത്.

2018-ലുണ്ടായ അതിശക്തമായ പ്രളയത്തിലും ഉരുൾപൊട്ടലിലുമാണ് നിർമ്മാണത്തിലിരുന്ന ഈ റോഡിന്റെ പ്രധാന ഭാഗങ്ങൾ പൂർണ്ണമായും തകർന്നുപോയത്. മലവെള്ളപ്പാച്ചിലിൽ വലിയ പാറക്കല്ലുകളും മണ്ണും വന്നടിഞ്ഞ് റോഡിന്റെ സംരക്ഷണ ഭിത്തികളും മറ്റ് ഘടനകളും പാടെ തകരുകയായിരുന്നു. തകർച്ച നേരിട്ട ഭാഗമൊഴികെ റോഡിന്റെ ബാക്കി നിർമ്മാണപ്രവർത്തനങ്ങൾ മുൻപ് തന്നെ പൂർത്തിയായിരുന്നുവെങ്കിലും, ഈ ഒരു ഭാഗത്തെ തടസ്സം മൂലം പ്രദേശവാസികൾക്ക് റോഡിന്റെ പ്രയോജനം പൂർണ്ണമായി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ പദ്ധതിക്കായി എം.പി എന്ന നിലയിൽ നിരന്തരമായി ഇടപെടലുകൾ നടത്തിവന്നിരുന്നത്.

തകർന്ന ഭാഗങ്ങളിൽ സ്ഥിരതയുള്ള കോൺക്രീറ്റ് റീറ്റൈനിംഗ് വാൾ, കോൺക്രീറ്റ് പെയ്‌വ്‌മെന്റ്, ഗാർഡ് വർക്കുകൾ, ഐറിഷ് ഡ്രെയിനേജ് തുടങ്ങിയ അത്യാവശ്യ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി റോഡ് എത്രയും വേഗം ഗതാഗതത്തിനായി തുറന്നുകൊടുക്കുക എന്നതാണ് ഈ തുകയിലൂടെ ലക്ഷ്യമിടുന്നത്. പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന ഈ പ്രോജക്റ്റിന് അനുമതി ലഭ്യമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, തുടർനടപടികൾ വേഗത്തിലാക്കി നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്നും എം.പി അറിയിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!