Idukki വാര്‍ത്തകള്‍
വില്പനക്കായി സൂക്ഷിച്ചിരുന്ന എം ഡി എം എ യുമായി ഇരട്ടയാർ ശാന്തിഗ്രാമിൽ യുവാവ് പിടിയിൽ

ഇരട്ടയാർ ഉപ്പുകണ്ടം കൊല്ലംപറമ്പിൽ വീട്ടിൽ രാംകുമാർ കെ ആർ (30) എന്നയാളെയാണ് തങ്കമണി പോലീസ് അറസ്റ്റ് ചെയ്തത്.
27-06-2026 തിയതി ശാന്തിഗ്രാം അന്തോപ്പിക്കവല ഭാഗത്ത് വച്ച് വില്പനക്കായി സൂക്ഷിച്ചിരുന്ന 03.950 ഗ്രാം എം ഡി എം എയുമായി കണ്ടെത്തിയതിന് തുടർന്ന്
തങ്കമണി പോലീസ് ഇൻസ്പെക്ടർ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സേവ്യർ പി ഡി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷൈലകുമാരി,
പോലീസ് ഡ്രൈവർ ബിനേഷ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.







































































































