അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ S.D.O.F ന്റെ നേതൃത്വത്തിൽ പച്ചക്കറിത്തൈ വിതരണവും യൂണിറ്റ് ഉദ്ഘാടനവും നടത്തി

പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലുള്ള സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ (S.D.O.F) ആഭിമുഖ്യത്തിൽ സൗജന്യ പച്ചക്കറിത്തൈ വിതരണം നടത്തി.
അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് എബ്രഹാം എം. കെ. മണ്ണുകുന്നേൽ സ്വാഗതം ആശംസിച്ചു.
ഇടവക വികാരിയും യൂണിറ്റ് പ്രസിഡന്റുമായ ഫാ. മാത്യു ജോൺ യോഗത്തിൽ ആദ്യക്ഷത വഹിക്കുകയും അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു. S.D.O.F ഭദ്രാസന സെക്രട്ടറി ജയൻ കുരുവിള വട്ടമല പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ഇടവക ട്രസ്റ്റി ഷൈൻ സി മാത്യു, ഭദ്രാസന PRO സിജോ എവറസ്റ്റ്, S.D.O.F യൂണിറ്റ് ട്രഷറർ ജോജി ഓലിക്കര, S.D.O.F യൂണിറ്റ് ജോയിന്റ് സെക്രട്ടറി സൗമി പാലവിളയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഫാ. മാത്യു ജോൺ, സിജോ എവറസ്റ്റ്, ജയൻ കുരുവിള, യൂണിറ്റ് സെക്രട്ടറി വിനേഷ് കടുപ്പിൽ എന്നിവർ ചേർന്ന് ബിനു വേലിക്കാത്ത്, ബിജു കാഞ്ഞിരപ്പാറയിൽ എന്നിവർക്ക് പച്ചക്കറിതൈകൾ നൽകി വിതരണ ഉത്ഘാടനം നടത്തി. യൂണിറ്റ് സെക്രട്ടറി വിനേഷ് കടുപ്പിൽ യോഗത്തിന് നന്ദി പറഞ്ഞു.
“മണ്ണിനെ സ്നേഹിക്കൂ, മനസ്സിൽ നന്മ വിതയ്ക്കൂ” എന്ന സന്ദേശവുമായി നടത്തിയ പരിപാടിയിൽ പങ്കെടുത്ത എല്ലാ ഇടവക അംഗങ്ങൾക്കും പച്ചക്കറി തൈകൾ വിതരണം ചെയ്തു.







































































































