നരിയംപാറ 2219-ാ നമ്പർ മെമ്മോറിയൽ NSS കരയോഗത്തിൻ്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും സ്കോളർഷിപ്പും ബാലസമാജം അംഗങ്ങൾക്കുള്ള കുട വിതരണം നടന്നു

കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ബാബുരാജ് ശർമ നയിച്ചു
+2 , SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും, ഡിഗ്രി തലത്തിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പും കരയോഗത്തിന്റെ മുൻ പ്രസിഡൻ്റും നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ കെ പത്മകുമാർ വിതരണം ചെയ്തു.
36 വർഷത്തെ അങ്കണവാടി ടീച്ചറായി സേവനമനുഷ്ഠിച്ചു വിരമിച്ച കരയോഗ അംഗമായ വത്സല ടീച്ചറെ കരയോഗം ആദരിച്ചു
യോഗത്തിൽ കരയോഗം പ്രസിഡൻറ് P R.മധുകുട്ടൻ നായർ പേരയ്ക്കാട്ട് അധ്യക്ഷനായിരുന്നു വൈസ് പ്രസിഡണ്ട് കെ കെ കണ്ണൻ കൊന്നക്കൽ സ്വാഗതം ആശംസിച്ചു സെക്രട്ടറി സുമേഷ് കെഎസ് സ്മിതാഭവൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജോയിൻ്റ് സെക്രട്ടറി സുരേഷ് ബാബു, ഖജാൻജി രാജേന്ദ്രൻ പിള്ള, ഭരണസമിതി അംഗങ്ങളായ രാജൻ സി കിഴക്കുംകര, എ .ഡി മോഹനൻ നായർ അഴകാത്ത്, അനീഷ് എ.എസ് ഐക്കര വനിതാ സമാജം പ്രസിഡണ്ട് ഓമന ബാബു രാജീ ഭവൻ , സെക്രട്ടറി ലളിതാഭായി അഴകാത്ത് എന്നിവർ യോഗത്തിന് നേതൃത്വം നൽകി






































































































