മാംസ വില വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ

മാംസാവ്യാപാരികൾ മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി സംഘടിച്ച് ഗൂഡലോചനനടത്തി പഞ്ചായത്ത് നടത്തിവന്നിരുന്ന ലേലം ആട്ടിമറിക്കുന്നതിനു ശ്രമംനടത്തി തുക കുറച്ചാണ് എല്ലാ സ്ഥലങ്ങളിലും ലേലംകൊണ്ടത്.
പിന്നീട് കൃത്രിമക്ഷാമം സൃഷ്ടിച്ച് യാതൊരു മാനദണ്ഡവും പാലിക്കാതെ വില കൂട്ടുകയുണ്ടായി.
നിയമപരമായി പഞ്ചായത്തുകൾക്കു ഇതിൽ ഒന്നും ചെയുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജില്ലാകളക്ടർക്കാണ് വില നിയന്ത്രിക്കുവാനുള്ള അധികാരം.
പരാതികൾ നൽകിയെങ്കിലും നാളിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
പൊതുജനങ്ങൾ പലസ്ഥലങ്ങളിലും പ്രശ്നം ഉണ്ടാക്കുന്നുണ്ട്.
ഹൈറേഞ്ച് മേഖലയിൽ നടപ്പിലാക്കിയ ഭീമമായ ഇറച്ചിവില വർദ്ധനവ് പിൻവലിക്കണം എന്നാണ് പഞ്ചായത്ത് പ്രസിഡൻ്റുമാർ ആവശ്യപ്പെടുന്നത്
സാധാരണക്കാരായ ആളുകൾ അധിവസിക്കുന്ന ഇരട്ടയാർ, കാമാക്ഷി വാത്തിക്കുടി മേഖലകളിൽ വിലവർദ്ധിപ്പിച്ചതിന് ശക്തമായ പ്രധിക്ഷേധം രേഖപ്പെടുത്തുകയാണ്.,
ആളുകൾക്കിയതിൽ വലിയ പ്രതിക്ഷേധവും ഉണ്ട്. വിശേഷ ദിവസങ്ങളിൽ വിലവർദ്ധിപ്പിക്കുന്ന ഇറച്ചിവ്യാപാരികൾ സാധാരണക്കാരേട് കടുത്ത അനീതിയാണ് കാണിക്കുന്നത്.
വിലവർദ്ധനവ് ചോദ്യം ചോയ്ത് സമീപിച്ചപ്പോൾ അസോസിയേഷന് ഇതിന് അനുകൂലമായുള്ള ഹൈകോടതി വിധി ഉണ്ട് എന്ന് പറഞ്ഞ് പഞ്ചായത്തിനോ മറ്റ് അധികാരികൾക്കോ ക്കാ ഇതിൽ ഇടപ്പെടാൻ സാധിക്കില്ല എന്നാണ് ഇറച്ചി വ്യാപാരികള് അവകാശപ്പെടുന്നത്. യാതൊരു നിയന്ത്രണവും ഇല്ലാതെ അസോസിയേഷൻ്റെ തോന്ന്യവാസത്തിന് വിലകൂട്ടാനുള്ള ഈ നടപ്പടിക്കെതിരെ ശക്തമായസമരപരിപാടികള് ആരംഭിക്കുന്നതിന് തീരുമാനിച്ചു.
ഇപ്പോൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പലവിലയിലാണ് മാംസ വ്യാപാരം നടക്കുന്നത്. ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിനും, ഇറച്ചി വ്യാപാരികൾക്ക് തോന്നുംപടി വില വർദ്ധിപ്പിക്കുന്നതിനും ഉള്ള അവസരമായി ഉപയോഗിക്കുകയാണ്. ഇപ്പോൾ മാടുകൾക്ക് യാതൊരു വിലയും വർദ്ധിപ്പിക്കാത്ത സാഹചര്യത്തിലാണ് ഇറച്ചിവില അന്യായമായി വർദ്ധിപ്പിച്ചിരിക്കുന്നത്. ഇറച്ചിവില കുറയ്ക്കാത്തപക്ഷം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാൻ പഞ്ചായത്ത് പ്രസിഡൻ്റുമാര് തീരുമാനിച്ചിട്ടുണ്ട്.
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിനോദ് ജോസഫ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റ്റി എൻ ബിജു ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി കെ എ, വൈസ് പ്രസിഡൻറ് റെജി ഇലിപ്പുലിക്കാട്ട് എന്നിവർ പത്ര സമ്മേളനത്തില് അറിയിച്ചു.







































































































