San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ആരോഗ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പരാതി നൽകി



ഇടുക്കി മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനത്തെ തകിടം മറിക്കുന്ന  നീതി മെഡിക്കൽ സ്റ്റോർ ,നിതി മെഡിക്കൽ ലാബ് എന്നിവ അടച്ച്പൂട്ടി – ജനങ്ങൾക്ക് ഉപകാര പ്രതമാകുന്ന പകരം സംവിധാന മൊരുക്കണമെന്ന് യൂത്ത് കോൺഗ്രസ്സ്




ഇടുക്കി മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനത്തെ തകിടം മറിക്കുന്ന  നീതി മെഡിക്കൽ സ്റ്റോർ ,നിതി മെഡിക്കൽ ലാബ് എന്നിവ അടച്ച്പൂട്ടി – ജനങ്ങൾക്ക് ഉപകാര പ്രതമായ പകരം സംവിധാനമൊരുക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ. ഇടുക്കി  മെഡിക്കൽ കോളേജിൻ്റെ മറവിൽ സി.പി.എം നേതാക്കൾ നടത്തുന്ന ബിനാമി ഇടുപാടുകളെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ മുരളിധരനെ നേരിൽ കണ്ട് പരാതി നൽകിയിരിക്കുകയാണ് ജില്ലയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ്സ്  നേതാക്കൾ

കഴിഞ്ഞ ഇടതു സർക്കാരിൻ്റെ കാലാത്ത് സി.പി എം നേതാക്കൾ ഭാരവാഹികളായിട്ടുള്ള ഒരു സൊസൈറ്റിയുടെ പേരിലാണ് ഇടുക്കി മെഡിക്കൽ കോളേജിൽ  നീതി മെഡിക്കൽ സ്റ്റോറും, ലാബും പ്രവർത്തിച്ചു വരുന്നത് .ഇതിൻ്റെ പ്രവർതനം  ഇവിടെയെത്തുന്ന നിർദ്ധനരായിട്ടുള്ള കുടുംബങ്ങളിലെ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കേരളത്തിൽ മറ്റൊരിടത്തും ഇത്തരത്തിൽ മെഡിക്കൽ കോളേജിനുള്ളിൽ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ല. ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ഈ മെഡിക്കൽ സ്റ്റോറിനെ സംരക്ഷിക്കുന്നതിനു വേണ്ടി  രോഗികൾക്ക് ആവശ്യം വരുന്ന മെഡിസിൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ  മെഡിക്കൽ കോളേജിൻ്റെ സൗജന്യമായി മരുന്നു നൽകുന്ന സ്റ്റോറിൽ ആവശ്യപ്പെട്ട് വാങ്ങാറില്ല.പല ഡോക്ടറൻമാരും ഇവിടെ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ലഭ്യമാകുന്ന മരുന്നു മാത്രമാണ്  രോഗികൾക്ക് നിർദ്ദേശിക്കുന്നത്. ഈ മെഡിക്കൽ സ്റ്റോറിൽ അമിതമായ വില ഈടാക്കുന്നതായും പരാതിയുണ്ട്                        ആയതിനാൽ ഇത്തരത്തിൽ ഇടുക്കി മെഡിക്കൽ കോളേജിനെയും രോഗികളെയും  ചൂഷണം ചെയ്യുന്ന ഈ സ്ഥാപനം അടച്ചു പൂട്ടുന്നതിനും , HMC യുടെ അധീനതയിൽ മെഡിക്കൽ സ്റ്റോർ ആരംഭിക്കുകയും ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ  ജോബി സി ജോയി, അരുൺ പൂച്ചക്കുഴി, ജില്ലാ സെക്രട്ടറി മഹേഷ് മോഹനൻ നേതാക്കളായ അനിൽ ആനിക്കനാട്ട് , മാഹിൻ ഹമിദ് , എവലിയൂസ് ജോസ് എന്നിവരാണ് ആരോഗ്യവകുപ്പ് മന്ത്രിയെ കണ്ട് പരാതി അറിയിച്ചത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!