നാട്ടുവാര്‍ത്തകള്‍
മുല്ലപ്പെരിയാറില്‍ ഡീന്‍ കുര്യക്കോസിനെ തടഞ്ഞ് കേരള പൊലീസ്; ഒളിച്ചുകളിയെന്ന് എംപി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ഡീന്‍ കുര്യക്കോസ് എംപിയെ കേരള പൊലീസ് കടത്തിവിട്ടില്ല. പ്രത്യേക സുരക്ഷാ മേഖലയായതിനാല്‍ അനുമതി നല്‍കാനാകില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം അണക്കെട്ടില്‍ പ്രവേശിക്കാന്‍ തമിഴ്നാട് അനുമതി നല്‍കിയെന്നും കേരള സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും ഡീന്‍ കുറ്റപ്പെടുത്തി.
‘എന്തിനാണ് സർക്കാർ എന്റെ സന്ദർശനം മുടക്കിയതെന്നു മനസ്സിലാകുന്നില്ല. സ്ഥലത്തെ ജനപ്രതിനിധിയായ ഞാൻ അവിടത്തെ നാലു പൊലീസുകാർ പറഞ്ഞല്ല കാര്യങ്ങൾ അറിയേണ്ടത്. ഭരണകക്ഷിയെ അനുകൂലിക്കുന്ന എംപിയായിരുന്നെങ്കിൽ എനിക്ക് അനുമതി ലഭിച്ചിരിക്കും’– ഡീൻ കുര്യാക്കോസ് പറഞ്ഞു.
English Summary: Kerala Police denies permission to Dean Kuriakose to visit Mullaperiyar Dam