വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നെടുംകണ്ടം താലൂക്കാശുപത്രിയിലെ ലബോറട്ടറിയുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ ആക്കുന്നതിന്റെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില താത്ക്കാലികമായി ലാബ് ടെക്നീഷ്യന്‍ തസ്തികയിലേയ്ക്ക് സാധ്യതയുള്ള ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്്ടേബര്‍ 30 രാവിലെ 10 ന് നടത്തുന്നു. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും, ബയോഡേറ്റായും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ത്ഥി നേരിട്ട് ഹാജരാകണം. ഇന്റര്‍വ്യൂ നടത്തിയതിന് ശേഷം അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതും യോഗ്യരായവരെ ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് തിരഞ്ഞെടുക്കുന്നതുമായിരിക്കും. രാത്രിജോലി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം അപേക്ഷകര്‍.
കോവിഡുമായി ബന്ധപ്പെട്ട് ജോലി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം. പ്രവര്‍ത്തി പരിചയം അഭികാമ്യം, കോവിഡുമായി ബന്ധപ്പെട്ട് ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന. നിയമനം, വേതനം,പിരിച്ചു വിടല്‍ എന്നിവ ആശുപത്രി മാനേജിംഗ് കമ്മറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.
യോഗ്യത :Two year DMLT course under DME / BSC MLT form a recognized universtiy, Registration: Registration with Kerala Paramedical Council