Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു



ഇടുക്കി ജില്ലയില്‍ സംസ്ഥാന-ജില്ലാതലത്തിലുള്ള ഔദ്യോഗികപരിപാടികള്‍ നടക്കുമ്പോള്‍ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയില്‍ വിപുലമായ ഫോട്ടോ കവറേജ് നല്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് ്അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ ഡിജിറ്റല്‍ എസ്.എല്‍.ആര്‍./മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള കാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന.

യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2021 നവംബര്‍ 5ന് പകല്‍ 5 വരെ വകുപ്പിന്റെ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സ്വീകരിക്കും. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കളക്ട്രേറ്റ് പി.ഒ., കോട്ടയം 686002 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നല്‍കാം. ഇ-മെയിലില്‍ സ്വീകരിക്കില്ല.

പേര്, വീട്ടുവിലാസം, വിദ്യാഭ്യാസയോഗ്യത, പ്രായം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയ്യാറാക്കേണ്ടത്. ഐഡന്റിറ്റി തെളിയിക്കാനായി ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരികരേഖയുടെ പകര്‍പ്പ്, മുന്‍പ് എടുത്ത/പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ്/പ്രസിദ്ധീകരിച്ച പത്രത്തിന്റെ പകര്‍പ്പ് എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേര്‍ത്ത് സ്വയം സാക്ഷ്യപ്പെടുത്തണം.


രേഖകളുടെ പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. അഞ്ചു പേരെ പാനലില്‍ ഉള്‍പ്പെടുത്തും. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന.

വിശദവിവരത്തിന് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായോ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായോ ബന്ധപ്പെടുക.
ഫോണ്‍ 0481 2561030,04862 233036









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!