കട്ടപ്പനയിലെ വിദ്യാലയത്തിലേക്കുള്ള വഴി ഭീതിയുടെ വഴിയാകരുതെന്ന് കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ

കട്ടപ്പന നഗര സഭാ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്ല്യം രുക്ഷമായതോടെ വിദ്യാലയത്തിലേക്ക് പോകുന്ന കുട്ടികൾ കടുത്ത ഭീതിയിലാണ്. കൊച്ചു കുട്ടികളെ ഒറ്റക്ക് സ്കൂളിലേക്ക് പറഞ്ഞു വിടാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. കട്ടപ്പന ടൗൺ – കുന്തളംപാറ കുരിശുപള്ളി റോഡിൽ ഇന്നലെ പതിനഞ്ചോളം നായ് ക്കളുടെ ഒരു പറ്റം റോഡിലൂടെ ആളുകളുടെ നേർക്ക് കുരച്ചു ചാടി പാഞ്ഞു നടക്കുകയായിരുന്നു. സമീപ വാസിയായ വലുമ്മേൽ ഡിപിൻ കാറിലെത്തി നായ്ക്കളെ ഓടിച്ചു വിടുകയായിരുന്നു. തുടർന്ന് സമീപത്തെ റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റിനെ വിവരം അറിയിക്കുകയും വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികളെ ഒറ്റക്ക് വിടാതെ ജാഗ്രത പാലിക്കാൻ മാതാപിതാക്കളോട് നിർദേശിക്കുകയുമായിരുന്നു. തുടർന്ന് സമീപവാസികൾ ചേർന്ന് നായ് കുട്ടത്തെ ഓടിച്ചു വിടുകയുമായിരുന്നു. എന്നാൽ നായ് കുട്ടം പ്രദേശം വിട്ടു പോയിട്ടില്ല. പ്രശനം അസോസിയേഷൻ ഭാരവാഹികൾ നഗര സഭ ചെയർമാൻ ജോയി വെട്ടിക്കുഴിയെ അറിയിക്കുകയും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവിശ്യപെടുകയും ചെയ്തു. സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് വഴിയാത്ര പേടി സ്വപ്നം ആകുകയാണ്. രാവിലെയും വൈകുന്നേരവും കൂട്ടമായി എത്തുന്ന നായ്ക്കൾ കുട്ടികൾക്ക് നേരെ കുരയ്ക്കുകയും ഓടിക്കുകയും ചെയ്യുന്നതായി രക്ഷിതാക്കൾ പരാതിപ്പെടുന്നു. സ്കൂളിലേക്ക് ഒറ്റയ്ക്ക് പോകാൻ പല കുട്ടികളും ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. ചെറിയ കുട്ടികളെ രക്ഷിതാക്കൾ കൂടെ കൊണ്ടുപോകേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. റോഡരികിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ സമീപത്തും നായ്ക്കളുടെ സാന്നിധ്യം വർധിച്ചതോടെ പൊതുജനങ്ങളും ആശങ്കയിലാണ്.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗര സഭ അധികൃതർ അടിയന്തരമായി ഇടപെട്ട് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. “വിദ്യാലയത്തിലേക്കുള്ള ത്തിലേക്കുള്ള വഴി ഭീതിയുടെ വഴിയാകരുത്” എന്നതാണ് റെസിഡന്റ് അസോസിയേഷൻ ആവശ്യപെടുന്നത്.































































































































