കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാൻ ലഹരിവിരുദ്ധ അവബോധ ക്ലാസുകളുമായി ഇടുക്കി ജില്ലാ പോലീസ്

കുളമാവ് ഗവൺമെന്റ് ഐ എച്ച് ഇ പി ഹൈസ്കൂളിൽ കുളമാവ് പോലീസ് ഇൻസ്പെക്ടർ മനുരാജ് ജി പി, കുടയത്തൂർ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ ഇടുക്കി എസ്‌പിസി മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്പെക്ടർ ശ്രീ. അജി അരവിന്ദ്, തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻ ഓഫീസറായ സബ് ഇൻസ്പെക്ടർ ശ്രീ. ബിജു വി.എ എന്നിവർ “ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കുമായി അവബോധ ക്ലാസുകൾ നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങൾ കുട്ടികളുടെ പഠനത്തിലും ആരോഗ്യത്തിലും സ്വഭാവ രൂപീകരണത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചർച്ച ചെയ്തതോടൊപ്പം, കുട്ടികളുടെ പെരുമാറ്റത്തിൽ കാണുന്ന മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യവും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.







































































































