“ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി കട്ടപ്പന നഗരത്തിൽ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന.

ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്സിന്‍റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകള്‍ക്ക് നിയമത്തിന്‍റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കുന്നതിനോടൊപ്പം, സാധാരണക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.
കഴിഞ്ഞദിവസം ഇടുക്കി ജില്ലാ കളക്ടറേറ്റിൽ ഇടുക്കി എംഎൽഎ ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ കട്ടപ്പന നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായി ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നു എന്ന് വിഷയം ഉയർന്നുവന്നു ഇതിൻറെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണമാണ് കട്ടപ്പന പോലീസിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന ഇന്ന് നഗരത്തിൽ നടത്തിയത്. രാവിലെ ആരംഭിച്ച പരിശോധന മണിക്കൂറോളം നീണ്ടുനിന്നു എന്നാൽ ലഹരിവസ്തുക്കൾ ഒന്നും ഇതുവരെയും കണ്ടെത്താനായില്ല ഞായറാഴ്ച ദിവസമായ ഇന്ന് വിവിധ മേഖലകളിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികൾ കട്ടപ്പന നഗരത്തിൽ വ്യാപകമായി എത്തും ഇവരുടെ ഇടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന് പരാതിയും മുൻപും ഉയർന്നിട്ടുണ്ട് ലഹരിവസ്തുക്കൾ ഉപയോഗിച്ചതിനു ശേഷം അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ വാക്കു തർക്കം സംഘർഷം എന്നിവ ഉണ്ടാകാറുണ്ട് ഇതെല്ലാം മുൻനിർത്തിയാണ് പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്
കട്ടപ്പന നഗരത്തിൽ ലഹരി വസ്തുക്കളുടെ വ്യാപനം ഉണ്ടെങ്കിൽ പൂർണമായും തടയുക എന്ന ലക്ഷ്യത്തോടെ തുടർന്നുള്ള ദിവസങ്ങളിലും സാമാന രീതിയിൽ പരിശോധന നടത്തുവാനാണ് കട്ടപ്പന പോലീസിന്റെ തീരുമാനം































































































































