പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പരപ്പ് വികാസ് യോജന സോഷ്യൽ സർവ്വീസ് സ്സൊസൈറ്റിയും ചാവറഗിരി സിഎംഐ സ്പെഷൽ സ്കൂളും ലിറ്റി ഒപിക്കറ്റൽ ഉപ്പുതറയും അങ്കമാലി ലിറ്റിൽ ഫളർ കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്ര പരിശോധനയും, തിമിര രോഗ നിർണയവും നടന്നു

ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമുള്ളവർക്ക് കണ്ണടകളും മരുന്നുകളും നൽകി. രാവിലെ എട്ടുമണിക്ക് ചാവറ ഗിരി സി.എം . ഐ സ്പഷ്യൽ സ്കൂൾ ഓഡിറ്റോയ ത്തിൽ വച്ച് നടന്നസൗജന്യ നേത്ര പരിശോധന ക്യാമ്പ് ചാവറഗിരി സിഎംഐ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ഫാദർ പ്രിൻസ് ജോയ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ നേത്ര പരിശോധന മേധാവി നേത്ര പരിശോധനയുടെ അവശ്യകത ക്കുറിച്ച് സംസാരിച്ചു ക്യാമ്പ് കോർഡിനേറ്റർ മിസ്റ്റർ കണ്ണൻ സംസാരിച്ചു വിവിധ ഇടങ്ങളിൽ നിന്നായി ഏകദേശം മുന്നൂറോളം പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.































































































































