5.610 ഗ്രാം എംഡി എം എയുമായി തൊടുപുഴ സ്വദേശി കരിങ്കുന്നം പോലീസിന്റെ പിടിയിൽ

തൊടുപുഴ കാഞ്ഞിരമറ്റം കരയിൽ മുതലിയാർമഠം ഭാഗത്ത് പള്ളിപ്പാട്ട് വീട്ടിൽ ശ്രീകുമാർ എസ് (45) ആണ് കരിങ്കുന്നം പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി 12/06/2026 തിയതി കരിങ്കുന്നം പോലീസ് നടത്തിയ പരിശോധനയ്ക്കിടയിൽ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കരിങ്കുന്നത്ത് വാടകയ്ക്ക് താമസിച്ചുവന്നിരുന്ന വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി കരുതിയിരുന്ന 5.610 ഗ്രാം MDMA കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരിങ്കുന്നം പോലീസ് ഇൻസ്പെക്ടർ മഹേഷ്പിള്ള ബി-യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രാജേഷ് പി ജി, അരുൺ സി ഗോവിന്ദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ അനിൽ കെ പി, മജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാം, സിവിൽ പോലീസ് ഓഫീസർമാരായ സുനീഷ് അഞ്ജന എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.































































































































