Idukki വാര്‍ത്തകള്‍
തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ, സ്ഥലത്ത് ഗതാഗത നിയന്ത്രണം

കൊച്ചി തേവര അലക്സാണ്ടർ പറമ്പിത്തറ പാലത്തിൽ ടിപ്പർ തെന്നിമാറി പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടം. ടിപ്പർ ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ സുനിലിനെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. അമിത വേഗത്തിൽ വന്ന ടാങ്കർ ലോറി ടിപ്പറിൽ ഇടിച്ചെന്നും, ഇതെ തുടർന്ന് നിയന്ത്രണം നഷ്ട്ടമായിട്ടാണ് അപകടം സംഭവിച്ചത്. ബ്രഹ്മപുരത്തേയ്ക്ക് ലോറിയുമായി പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. അപകടം നടക്കുന്ന സമയത്ത് ലോറി ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ചാടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. പാലത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനാണ് ശ്രമം.































































































































