2016 നേക്കാൾ വലിയ പ്രതിസന്ധി, ഭക്ഷ്യവകുപ്പിൽ 3000 കോടിയുടെ സാമ്പത്തിക പ്രതിസന്ധി ഉണ്ട്; ലാഭകരമാക്കാൻ സർക്കാർ നടപടി സ്വീകരിക്കും: മന്ത്രി അനൂപ് ജേക്കബ്

സർക്കാരിന് മുന്നിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഭക്ഷ്യവകുപ്പിൽ 3000 കോടിയുടെ അടുത്ത് ബാധ്യതയുണ്ട്. 2016 നേക്കാൾ വലിയ പ്രതിസന്ധി. 2016-21 കാലഘട്ടത്തിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കാതിരുന്നത് പിന്നീട് വലിയ പ്രതിസന്ധി ഉണ്ടാക്കി. പിന്നീട് ഓണ വിപണികൾ അടക്കം പരിമിതമാക്കി.
നെല്ല് സംഭരണത്തിൽ കർഷകർക്ക് കുടിശ്ശിക ഉണ്ടായി. അതിനെയെല്ലാം മറികടക്കണം. മാർക്കറ്റ് കൂടുതൽ വൈവിധ്യവൽകരിക്കും. ഓണച്ചന്തകൾ വിപുലമായ രീതിയിൽ നടപ്പാക്കും. കൊച്ചി ,കോഴിക്കോട്, തിരുവനന്തപുരം മൂന്ന് എന്നീ നഗരങ്ങളിലും ട്രേഡ് ഫെയറുകൾ ആരംഭിക്കും. കിടപ്പുരോഗികൾ അടക്കമുള്ളവർക്ക് വാതിൽ പടി വിതരണം ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
മില്ലുടമകളുടെ പരാതി കേട്ടു, താൽക്കാലികമായ വിഷയങ്ങൾ പരിഹരിച്ചു. കൂടുതൽ ചർച്ച നടത്തി പരിഹാരമുണ്ടാക്കും. ഹോട്ടലുകളിൽ ഭക്ഷ്യസാധനങ്ങളുടെ വിലവർധനയില് ഇടപെടും, വില്പന വില പ്രദർശിപ്പിക്കുന്ന നടപടികളിലേക്ക് കടക്കും. നെല്ല് സംഭരണം: കർഷകർ ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കും.
പ്രൈമറി സംഘങ്ങളെ ഒഴിവാക്കി സപ്ലൈകോ നേരിട്ട് സംഭരിച്ച് പണം നൽകും. സപ്ലൈകോയിലെ രാഷ്ട്രീയ നിയമനങ്ങൾ : പലസ്ഥലത്തും നിയമനങ്ങൾ ഉണ്ടായിട്ടുണ്ട്. തൊഴിലാളികളുടെ പുനക്രമീകരണം അടക്കം നടപടികൾ ആലോചിക്കുന്നുണ്ട്. സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോറുകൾ നിലവിൽ നഷ്ടത്തിലാണ്. ലാഭകരമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.































































































































