Idukki വാര്‍ത്തകള്‍
പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു

ഫിഫ ലോകകപ്പിന്റെ പ്രചരണാര്‍ത്ഥം ഇടുക്കി സിവില്‍ സ്റ്റേഷനില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന് സമീപം നടന്ന പെനാല്‍റ്റി ഷൂട്ടൗട്ട് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഉദ്ഘാടനം ചെയ്തു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോര്‍ട്ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍ ജോസഫ്, ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജേക്കബ് ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സുരേഷ് വര്‍ഗീസ്, ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ ബേബി വര്‍ഗീസ്, ജെയിന് അഗസ്റ്റിന്, ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ദീപ്തി മരിയ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.































































































































