നാട്ടുവാര്‍ത്തകള്‍
കൊക്കയാർ ദുരന്തഭൂമിയിൽ സ്വാന്തനമായി സഹകരണ ആശുപത്രി


കട്ടപ്പന: പ്രകൃതി സംഹാര താണ്ഡവമാടിയ കൊക്കയാർ ഭുരന്തഭൂമിയിൽ സ്വാന്തനമായി സഹകരണ ആശുപത്രി മെഡിക്കൽ ടീം. ആശുപത്രി ഡയറക്ടർ സജി തടത്തിലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് മ പാലൂർകാവ് ദുരിതാശ്വാസ ക്യാമ്പിലെത്തി സൗജന്യ സേവനമൊരുക്കിയത്.
ദുരന്തത്തിൽ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നൂറുകണക്കിനാളുകൾക്ക് ഡോ.എസ്.ആർ ജിജുവിൻ്റെ നേതൃത്വത്തിൽ പരിചരണവും ചികിൽസയും നൽകി. കൺമുന്നിൽ ദുരന്തം നേരിൽ കാണേണ്ടി വന്ന ഞെട്ടലിൽ നിന്നും പലരും മാറിയിട്ടില്ല. മാനസിക സംഘർഷത്തിൽപ്പെട്ട് ആകുലപ്പെടുന്നവർക്കും മെഡിക്കൽ ടീമിൻ്റെ സേവനം ആശ്വാസമായി മാറി. ……….ഡോ. ജിജു എസ് ആർ, ജോബിൻ ജോൺ പിആർ ഓ, ആഷ്‌ന ജോണി, രമ്യ എം. എസ്, മോബി പി കെ, (സ്റ്റാഫ് നഴ്‌സ്),മിലൻ കുരുവിള (ഫിസിയോതെറാപ്പിസ്റ്റ് )
എന്നിവരാണ് മെഡിക്കൽ ടീമിൽ ഉണ്ടായിരുന്നത്.