ഭക്ഷ്യസുരക്ഷാ ദിനാഘോഷം: വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം

ലോക ഭക്ഷ്യസുരക്ഷാ ദിനാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് കോളേജ്,സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും, സെമിനാറും സംഘടിപ്പിക്കും. മുതലക്കോടം ഹോളി ഫാമിലി നേഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ ജൂണ്‍ 12ന് രാവിലെ 11 നാണ് ഫ്രം ബര്‍ഡന്‍ ടു സൊല്യുഷന്‍സ് സേഫ് ഫുഡ് എവെരി വെയര്‍ (‘from burden to solutiosn-safe food everywhere’) എന്ന ആശയത്തെ ആസ്പദമാക്കിയാണ് ക്വിസും സെമിനാറും. ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപ (അയ്യായിരം രൂപ), രണ്ടാം സമ്മാനം 3000 രൂപാ (മൂവായിരം രൂപ), മൂന്നാം സമ്മാനം 1000 രൂപ (ആയിരം രൂപ) ക്യാഷ് പ്രൈസും, ഫലകവും, സര്‍ട്ടിഫിക്കറ്റും നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ഇടുക്കി ഭക്ഷ്യസുരക്ഷാ അസ്സിസ്റ്റന്റ് കമ്മീഷണര്‍ ബൈജു പി ജോസഫ് അറിയിച്ചു. ജൂണ്‍ 7 നാണ് ലോക ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നത്. ഭക്ഷ്യജന്യരോഗങ്ങള്‍ തടയുന്നതിനും സുരക്ഷിതമായ ഭക്ഷണം എല്ലാവര്‍ക്കും എല്ലായിടത്തും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഭക്ഷ്യസുരക്ഷ ദിനാചരണം ലക്ഷ്യമിടുന്നത്.































































































































