പൈനാവിൽ എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി തൂഫാൻ സ്ക്വാഡ്

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു ഐ പി എസിന്റെ നിർദ്ദേശപ്രകാരം ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷിജു പി എസ് -ന്റെ നേതൃത്വത്തിൽ ഉള്ള മുരിക്കാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ രജിത് നാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുമേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജെൻസൺ, സയോൺ എന്നിവരടങ്ങിയ തൂഫാൻ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പൈനാവ് എൻജിനീയറിങ് കോളേജിന്റെ ഹോസ്റ്റൽ പരിസരത്തു നിന്നും 8 കഞ്ചാവ് ചെടികൾ കണ്ടെത്തി. കണ്ടെത്തിയ കഞ്ചാവ് ചെടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഇടുക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിൽ അറിയിക്കൂ.
ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.











































































































