San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇന്ധന വിലവർധനക്കെതിരെ കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു



മുരിക്കാശേരി പെട്രോൾ പമ്പിന് മുന്നിൽ നടന്ന പരിപാടി ഡി സി സി ജനറൽ സെക്രട്ടറി ജെയ്‌സൺ കെ ആന്റണി ഉൽഘാടനം ചെയ്തു. വിവിധ സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ പെട്രോളിന് മൂന്ന് രൂപ വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി ജനത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധം ഉൽഘാടനം ചെയ്തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പേരിലാണ് ഇന്ധന വിലവർധന എന്ന് പറയുന്നുണ്ടെങ്കിലും ഇന്ധനക്കമ്പനികളെ സഹായിക്കാനുള്ള നീക്കമാണ് വിലവർധനക്ക് പിന്നിൽ. ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന് വില ഉയർന്നുനിന്ന കാലഘട്ടത്തിൽ സബ്‌സിഡി ഏർപ്പെടുത്തി ജനങ്ങൾക്ക് ആശ്വാസം നൽകിയ യു പി എ സർക്കാരിന്റെ മാതൃക തെരഞ്ഞെടുക്കാതെയാണ് കേന്ദ്രസർക്കാർ അമിതനിരക്ക് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് കൂടിയവില നൽകേണ്ടി വരുന്നത് കേന്ദ്രസർക്കാരിന്റെ ഉയർന്ന നികുതികാരണമാണ്. അതിൽ കുറവ് വരുത്തുന്നതിന് പകരം രാജ്യത്തെ വിലക്കയറ്റത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ജെയ്‌സൺ കെ ആന്റണി പറഞ്ഞു. കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് വൈസ് പ്രസിഡണ്ട്‌ വിനോദ് ജോസഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ വാത്തിക്കുടി മണ്ഡലം പ്രസിഡണ്ട്‌ സാജു കാരക്കുന്നേൽ, മഹിളാ കോൺഗ്രസ്‌ ജില്ലാപ്രസിഡണ്ട്‌ മിനി സാബു, ഷാജി വെള്ളംമാക്കൽ, ഡിക്ലർക്ക് സെബാസ്റ്റ്യൻ, ജോർളി പട്ടാംകുളം, ബിന്ദു സന്തോഷ്‌, റെജിമോൾ റെജി, പൊന്നപ്പൻ അഞ്ചപ്ര, കെ റ്റി ജയൻ തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!