ഡിസിസി പ്രസിഡൻ്റ് സി.പി മാത്യുവിന് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റിൻ്റെ മറുപടി.ഒരുപാട് മൂപ്പ് കൂടിയാൽ പഴുത്ത് ചീഞ്ഞുനാറുമെന്നും മുഹേഷ് മോഹനന്റെ FB കുറിപ്പ്

ഒരുപാട് മൂത്താല്‍പ്പിന്നെ പഴുക്കും, പഴുപ്പുകൂടിയാല്‍ ചീയും. ചീഞ്ഞാല്‍പ്പിന്നെ നാറും.
ഡീന്‍ കുര്യാക്കോസ് ഇടുക്കി എംപി യും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് നോമിനേഷനൊപ്പം അയാള്‍ രേഖപ്പെടുത്തിയ കേസിന്റെ എണ്ണം ഇരുന്നൂറിന് മേലെയാണ്. ഈ കേസില്‍ ഒന്നുപോലും ആരെയും വഞ്ചിച്ചതിന്റെയോ ചതിച്ചതിന്റെയോ, വണ്ടി ചെക്ക് കൊടുത്തതിന്റെയോ, വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് കൊടുത്തതിന്റെയോ അല്ല. അയാളുടെ കൂടെനിന്ന രണ്ട് ചെറുപ്പക്കാരെ സിപിഎം നരഭോജികള്‍ വെട്ടിനുറുക്കിയപ്പോള്‍ കേരളത്തിലുണ്ടായ വൈകരിക പ്രതിക്ഷേധങ്ങളുടെ പേരില്‍ അന്നത്തെ സര്‍ക്കാരെടുത്ത കേസുകളാണ്..!
ഇനി അയാള്‍ വന്ന വഴികളന്വഷിച്ചിറങ്ങുന്നവരോട്,
KSU യൂണിറ്റ് സെക്രട്ടറി,
KSU യൂണിറ്റ് പ്രസിഡന്റ്,
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ,
യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് കൗൺസിൽ മെമ്പർ,
kSU സംസ്ഥാന ജനറൽ സെക്രട്ടറി,
KSU സംസ്ഥാന വൈസ് പ്രസിഡന്റ്,
യൂത്ത് കോൺഗ്രസ് ഇടുക്കി പാർലമെന്റ് കമ്മറ്റി പ്രസിഡന്റ്,
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്,
2019 മുതൽ ഇടുക്കി എം പി..
പാര്‍ട്ടിയിലെന്ത് ചുമതലയാണന്ന് ചോദിച്ചാല്‍ എഐസിസി വര്‍ക്കിംഗ് കമ്മറ്റിപോലെ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ
കെ പി സി സി രാഷ്ട്രീയകാര്യസമിതിയിലെ അംഗം..!
ചിലതുകൂടി,
LLM ബിരുദധാരിയും, മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സില്‍ ഒന്നാം റാങ്കോടെ രണ്ടാമത്തെ പോസ്റ്റ് ഗ്രാജ്വേഷനും ഇപ്പോള്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ PhD യും ചെയ്യുന്നു..
ഇതില്‍ക്കൂടുതല്‍ മൂപ്പ് ഡീന്‍ കുര്യാക്കോസിന് തല്ക്കാലം ആവശ്യമില്ല..!
വെറുതെ ഓര്‍മ്മിപ്പിച്ചതാണ്.!
ഒരുപാട് മൂത്താല്‍പ്പിന്നെ പഴുത്തു ചീയും.. പിന്നെ നാറും..






































































































