കട്ടപ്പന നഗരസഭയുടെ സ്റ്റേഡിയത്തിൽ സ്വകാര്യ വ്യക്തി നടത്തുന്ന ഫെസ്റ്റിൽ കട്ടപ്പന സഗരസഭ ഭരണസമിതി വൻ അഴിമതി നടത്തിയിട്ടുണ്ടന്ന് കേരള കോൺഗ്രസ് (എം )

കഴിഞ്ഞ വർഷങ്ങളിൽ ഒരുദിവസം ലക്ഷം രൂപ എന്ന കണക്കിൽ വാടക വാങ്ങിയിരുന്ന ഗ്രൗണ്ട് വെറും 7000/- രൂപയ്ക്ക് നല്‌കിയിരിക്കുകയാണ്. എക്സിബിഷൻ നടത്താൻ എന്ന് പറഞ്ഞ് കൗൺസിലിന് തെറ്റി ദ്ധരിപ്പിച്ച് ഹീസ് ഫിക്സ‌് ചെയ്യുകയായിരുന്നു. കഴിഞ്ഞ 2023 – 24 സാമ്പത്തിക വർഷം ഗുരുതരമായ ക്യാൻസർ രോഗം ബാധിച്ച് കട്ടപ്പന സ്വദേശിയായ യുവ വ്യാപാരിയുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി സിജോ മോൻ ജോസിൻ്റെ നേത്യത്വത്തിൽ കട്ടപ്പനയിലെ സ്വതന്ത്രസംഘടനകൾ ചേർന്ന് നടത്തിയ ഫെസ്റ്റിനുപോലും 1 ലക്ഷം രൂപ ആയിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം ഫെസ്റ്റ് കടിത്ത സാമ്പത്തിക നഷ്‌ടം വരുത്തിയിട്ടുപോലും ഗവ: അനുമതിയില്ലാതെ തുക കുറയ്ക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ ഭരണസമിതിയാണ് ഇത്തരം തട്ടിപ്പ് നടത്തിയത്, കൗൺസിലിൽ രണ്ട് ആളുകൾ ക്വട്ടേഷൻ വച്ചതിൽ ഒരാൾ ഫർണീച്ചർ എക്സിബിഷൻ നടത്തുന്നതിനും വേണ്ടിയും മറ്റൊരാൾ ഇതേ കാറ്റ നറിയിൽ വരുന്ന മറ്റൊരു സ്ഥാപനമാണെന്നും കൗൺസിലിന് തെറ്റിദ്ധരിപ്പി ക്കുകയായിരുന്നു.
ഇതിനെതിരെ കേരള കോൺഗ്രസ് (എം) വിജിലൻസ് പരാതി നല്‌കുന്നതാണ് .
അന്വേഷണത്തിൽ കൗൺസിലിൻ്റെ ഭാഗത്തുനിന്നും വീഴ്ച്‌ച കണ്ടെത്തിയാൽ നഷ്‌ടം വരുത്തിയ തുക കൗൺസിലർമാരുടെ കൈയ്യിൽ നിന്നും ഈടാക്കേണ്ടി വരും. ഈ അഴിമതി കട്ടപ്പന നഗരസഭ ഭര ണസമിതിയുടെ അഴിമതികളിൽ ഒന്ന് മാത്രമാണ്.
വാർത്താസമ്മേളനത്തിൽ ഷാജി കുത്തോടിയിൽ, ബിജു വാഴപ്പനാടി, സാബു പുത്തൻവീട്ടിൽ, ബാബു തൊട്ടിയിൽ, സോബിൻ ഇലവുംപാറയിൽ എന്നിവർ പങ്കെടുത്തു.
















































































































