നാട്ടുവാര്‍ത്തകള്‍
കൂട്ടിക്കൽ മലവെള്ളപ്പാച്ചിലിൽ മരണമടഞ്ഞ ഒട്ടലാങ്കൽ കുടുംബം. പൊലിഞ്ഞത് ഒരു കുടുംബത്തിലെ ആറുപേർ.


കൂട്ടിക്കൽ പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ ആറംഗ കുടുംബമാണ് പ്രകൃതിയുടെ താണ്ഡവത്തിന് ഇരയായത്.
മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്.
അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്നു കുട്ടികളും വിദ്യാർത്ഥികളാണ്.
മാർട്ടിൻ കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടയിലെ ജീവനക്കാരനാണ്. കനത്ത മഴ കാരണം ഇന്നു വീട്ടിൽ തന്നെ കഴിയുകയായിരുന്നു ഇവർ. ഇവരുടെ വീടിന് മുകളിലാണ് ഉരുൾ ആദ്യം പൊട്ടിയത്.