നാട്ടുവാര്‍ത്തകള്‍
അതിർത്തി മേഖലയിൽ അതിതീവ്ര മഴ. കല്ലാർ ഡാം ഷട്ടർ തുറന്നു
നെടുങ്കണ്ടം . അതിർത്തി മേഖലയിൽ അതിതീവ്ര മഴ. കല്ലാർ ഡാം ഷട്ടർ തുറന്നു. കനത്ത മഴയിൽ കല്ലാർ പുഴയിലെ ജലനിരപ്പ് രണ്ടടി ഉയർന്നതോടെയാണ് ഡാം തുറക്കാൻ ഡാം സേഫ്ടി വിഭാഗവും, റവന്യുവും തീരുമാനിച്ചത്. ഇന്നലെ രാവിലെ കല്ലാർ ഡാമിലെ ജലനിരപ്പ് 20.4 അടിയായിരുന്നു. രാത്രി 22.45 എത്തിയതോടെയാണ് ഡാം തുറക്കാൻ ഡാം സേഫ്ടി വിഭാഗം നടപടി ആരംഭിച്ചത്.
24.45 ആകുമ്പോൾ ഡാം തുറക്കും. എന്നാൽ കനത്ത മഴയുള്ളതിനാൽ അപ്രതീക്ഷിതമായ ജലനിരപ്പാണ് നിലവിലുള്ളത്. 23.5ആകുമ്പോൾ ഡാം തുറന്നു. ഡാമിൽ 2 അടി വെള്ളം ഉയർന്നതോടെ കല്ലാർ പുഴയിലും ജലനിരപ്പ് അപ്രതീക്ഷിതമായി ഉയർന്നു.
ഇതോടെയാണ് ഡാമിന്റെ 2 ഷട്ടറുകൾ 10 സെൻറീമീറ്റർ വീതം ഉയർത്തി 10 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുകി വിട്ട് തുടങ്ങിയത്.