നാട്ടുവാര്‍ത്തകള്‍
പ്ലാക്കത്തടം ഒറ്റപെട്ടു


പീരുമേട്: പഞ്ചായത്തിലെ ഏക ഗിരിവർഗ കോളനിയായ പ്ലാക്കത്തടം ഒറ്റപെട്ടു. കനത്ത മഴയിൽ ഉരുൾ പൊട്ടുകയും റോഡ് തകരുകയും ചെയ്തു. പുത്തൻ പുരക്കൽ സതീഷിന്റെ വീടിന് മുകളിൽ മണ്ണിടിഞ് വീണ് വീട് പൂർണ്ണമായും തകർന്നു.
രാവിലെ പതിനൊന്നോ യാണ് മണ്ണിടിഞ്ഞ് വീണത്. സംഭവം നടക്കുമ്പോൾ സതീഷും മക്കളായ നിതിഷും, നിതയും വീട്ടിലുണ്ടായിരുന്നു. എതാനും നിമിഷങ്ങൾക്ക് മുമ്പ് മാത്രമാണവർ തകർന്ന മുറിയിൽ നിന്ന് മാറിയത്.
പ്രദേശത്ത് വൈദ്യുത ബന്ധം പൂർണമായും നിലച്ച് തികച്ചും ഒറ്റപെട്ട നിലയിലാണ് കോളനി.