San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി രൂപതാ നാലാമത് കാൽനട കുരിശുമല തീർത്ഥാടനം



*ഇടുക്കി രൂപതാ നാലാമത് കാൽനട കുരിശുമല തീർത്ഥാടനം*
*എഴുകുംവയൽ കുരിശുമലയിലേക്ക്*

*2026 മാർച്ച് 27 –  നാൽപ്പതാം വെള്ളി*

ക്രിസ്തുവിന്റെ പീഡാനുഭവ മരണത്തെക്കുറിച്ച് ധ്യാനിക്കുന്ന നാളുകളാണ് ക്രൈസ്തവർക്ക് വലിയ നോമ്പുകാലം. 50 ദിവസത്തെ നോമ്പും ഉപവാസവും പരിഹാര പ്രവർത്തനങ്ങളും വഴി വിശ്വാസികൾ തങ്ങളുടെ കുറവുകൾ പരിഹരിക്കുകയും ആത്മീയ ഊർജ്ജം സ്വന്തമാക്കുകയും ചെയ്യുന്നു. ഈ നോമ്പിനോട് അനുബന്ധിച്ച് ഇടുക്കി രൂപതയുടെ നാലാമത്തെ കാൽനട കുരിശുമല തീർത്ഥാടനം ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച നടക്കുകയാണ്. ഹൈറേഞ്ചിലെ പ്രസിദ്ധ കുരിശുമലയായ എഴുകുംവയലിലേക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ ആത്മീയ നേതൃത്വത്തിലാണ് തീർത്ഥാടനം നടക്കുന്നത്. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കെടുക്കും. നാല് കേന്ദ്രങ്ങളിൽ നിന്നുമാണ്  കാൽനട തീർത്ഥാടനം  ആരംഭിക്കുന്നത്.          

ഇരുപത്തിയാറാം തീയതി വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നിന്നും മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാൽനടതീർത്ഥാടനം രാത്രി 10.30 ന് തങ്കമണിയിൽ എത്തിച്ചേരും.   വെള്ളിയാഴ്ച രാവിലെ 4 മണിക്ക് തങ്കമണിയിൽ നിന്നും തീർത്ഥാടനം പുനരാരംഭിക്കും. വെള്ളയാംകുടിയിൽ നിന്നും 5 മണിക്കും  തോപ്രാംകുടിയിൽ നിന്നും 4 .മണിക്കും നെടുങ്കണ്ടത്ത് നിന്നും  6 മണിക്കും തീർത്ഥാടനം ആരംഭിക്കും. രാവിലെ 7.15 ന് എല്ലാ തീർത്ഥാടനങ്ങളും വെട്ടിക്കാമറ്റം ജംഗ്ഷനിൽ എത്തിച്ചേർന്ന് സംയുക്തമായി എഴുകുംവയലിലേക്ക് നീങ്ങും.

8 മണിക്ക് മലയടിവാരത്തിലുള്ള കപ്പേളയിൽ പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം കുരിശിന്റെ വഴിയായി മലകയറും. കാൽനടയായി എത്തിച്ചേരാൻ സാധിക്കാത്തവർ വാഹനങ്ങളിൽ ഏഴുകുംവയലിലെത്തി അഭിവന്ദ്യ പിതാവിനോടൊപ്പം കുരിശുമല കയറ്റത്തിൽ സംബന്ധിക്കും. മലമുകളിൽ എത്തുമ്പോൾ തക്കല രൂപതാ മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.

നാല്പതാം വെള്ളിയാഴ്ച രൂപതയുടെ തീർത്ഥാടന ദിനമായാണ് ആചരിക്കുന്നത്. കുമ്പസാരിച്ചൊരുങ്ങി മലകയറുന്നവർക്ക് സഭ നിശ്ചയിച്ചിട്ടുള്ള ദണ്ഡവിമോചനം ലഭിക്കുന്നതാണ്. പകലും രാത്രി മുഴുവനും വിശ്വാസികൾക്ക് മലകയറി പ്രാർത്ഥിക്കുവാനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വാഴത്തോപ്പിൽ നിന്നും 35 കിലോമീറ്റർ ദൈർഘ്യമുള്ള തീർത്ഥാടനത്തിന് മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകും. തീർത്ഥാടകരായ എത്തിച്ചേരുന്ന മുഴുവനാളുകൾക്കും നേർച്ചക്കഞ്ഞിയും ക്രമീകരിക്കുന്നതാണ്.

നാല് പ്രധാന നിയോഗങ്ങളാണ് ഈ വർഷത്തെ തീർത്ഥാടനത്തിനുള്ളത്:
1.   കുടുംബ പ്രശ്നങ്ങൾ, കടബാധ്യത എന്നിവ മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങൾ.
2.  വിവാഹം നടക്കാതെയും ജോലി ലഭിക്കാതെയും കഴിയുന്ന യുവജനങ്ങൾ.
3.  വിശ്വാസത്തിനു വേണ്ടി പീഡനം സഹിക്കുന്ന വിവിധ രാജ്യങ്ങളിലെ നമ്മുടെ       സഹോദരങ്ങൾ.
4. യുദ്ധഭീതിയിൽ ആയിരിക്കുന്ന രാജ്യങ്ങൾ

“”ക്രൂശിതനൊപ്പം അനുതാപത്തിന്റെയും പരിഹാരാത്തിന്റെയും പാതയിൽ ഒന്നായി യാത്രചെയ്യാം” എന്ന ആപ്തവാക്യവുമായാണ് ഇൗ വർഷവും രൂപതാടിസ്ഥാനത്തിൽ തീർത്ഥാടനം നടത്തുകയാണ്.

ഇൗശോമിശിഹായുടെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഒാർമ്മകളിലൂടെ കടന്നു പോകുന്ന  നോമ്പുകാലത്ത്  അനുതാപത്തോടെ  നടത്തുന്ന തീർത്ഥാടനങ്ങൾ നമുക്ക്  ആത്മീയ ബലം പകർന്നുതരും.
തീർത്ഥാടകരെ സ്വീകരിക്കുവാൻ വിപുലമായ ഒരുക്കങ്ങളാണ് എഴുകുംവയലിൽ നടത്തിയിട്ടുള്ളത്. വിവിധ കമ്മറ്റികൾ രൂപീകരിച്ച് നിരവധി ആളുകൾ തീർത്ഥാടനത്തിന്റെ ക്രമീകരണങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!