Idukki വാര്‍ത്തകള്‍
ഇടുക്കി നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിന്റെ റോഡ് ഷോയിൽ നിന്ന് പകർത്തിയ ചിത്രം എ ഐ നിർമ്മിതമോ?

കട്ടപ്പനയിൽ ആവേശത്തിരയിളക്കിയ എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിന്റെ റോഡ് ഷോയിൽ നിന്ന് പകർത്തിയ ചിത്രം എ ഐ നിർമ്മിതമെന്ന് വ്യാജ പ്രചരണം. ചിത്രം ഇടുക്കി ലൈവ് മാനേജിംഗ് ഡയറക്ടർ വിപിൻ വിജയൻ പകർത്തിയതാണ്. മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള നിരവധിപേർ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്നാണ് ചിത്രം നിർമ്മിത ബുദ്ധിയിൽ ചെയ്തെടുത്തതെന്ന് വ്യാജ പ്രചരണങ്ങൾ വന്നത്.
















































































































