San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

സ്ഥാനാര്‍ഥികളുടെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം



നിയമസഭാ  തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) അനുമതി വാങ്ങണം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയുമായി രൂപീകരിച്ചിട്ടുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി സെല്ലാണ് പരസ്യങ്ങള്‍ക്ക് അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.


ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍, പ്രാദേശിക ചാനലുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍, റേഡിയോ തുടങ്ങിയ മാധ്യമങ്ങള്‍ എംസിഎംസി സെല്ലില്‍ നിരീക്ഷിച്ചുവരികയാണ്. സമിതിയുടെ അംഗീകാരമില്ലാത്ത പരസ്യങ്ങള്‍, പെയ്ഡ് ന്യൂസ് തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ എം.സി.എം.സി നിരീക്ഷണ സെല്ലില്‍നിന്ന് എം.സി.എം.സി കമ്മിറ്റിക്കും ചെലവ് നിരീക്ഷണ വിഭാഗത്തിനും റിപ്പോര്‍ട്ട് ചെയ്യും. പരസ്യത്തിന് ചെലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുകയും മറ്റു നിയമലംഘനങ്ങളുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. 

*ഏതെല്ലാം പരസ്യങ്ങള്‍ക്കാണ് മുന്‍കൂര്‍ അനുമതി  വേണ്ടത്?*

ടി.വി ചാനലുകള്‍,
ലോക്കല്‍ കേബിള്‍, ചാനലുകള്‍
റേഡിയോ- എഫ്.എം,
ഇ- പേപ്പര്‍,
ഇന്റര്‍നെറ്റ്,
സോഷ്യല്‍ മീഡിയ,
സിനിമാ തിയേറ്ററുകള്‍,
പൊതുസ്ഥലങ്ങളിലെ ഓഡിയോ- വിഷ്വല്‍ ഡിസ്പ്ലേ,
ബള്‍ക് എസ്.എം.എസ്,
ബള്‍ക് വോയ്സ് മെസേജ്
എന്നിവയിലെ പരസ്യങ്ങള്‍ക്കെല്ലാം പ്രീ സര്‍ട്ടിഫിക്കേഷന്‍ വാങ്ങണം.


*അപേക്ഷിക്കേണ്ട വിധം*

നിര്‍ദിഷ്ട ഫോമില്‍ (Annexure-A) തയാറാക്കിയ അപേക്ഷയോടൊപ്പം പെന്‍ഡ്രൈവില്‍/സിഡി/ഡിവിഡിയില്‍ അംഗീകാരം കിട്ടേണ്ട ഉള്ളടക്കത്തിന്റെ ഡിജിറ്റല്‍ പതിപ്പിന്റെ രണ്ട് പകര്‍പ്പും സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌ക്രിപ്റ്റിന്റെ രണ്ട് പകര്‍പ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യം തയ്യാറാക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ചെലവ് ഉള്‍പ്പെടെ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതിന് മൂന്നു ദിവസം മുന്‍പും മറ്റുള്ളവര്‍ ഏഴു ദിവസം മുന്‍പും അപേക്ഷ സമര്‍പ്പിക്കണം. വോട്ടെടുപ്പു ദിവസവും തലേന്നും പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യങ്ങള്‍ നിശ്ചിത തീയതിയുടെ രണ്ടു ദിവസം മുന്‍പ് അംഗീകാരത്തിന് സമര്‍പ്പിക്കണം.

പരസ്യം നല്‍കുന്നത് സ്ഥാനാര്‍ഥികളോ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളോ ആണെങ്കില്‍ ടെലികാസ്റ്റ് ചെയ്യുന്നതിന് കുറഞ്ഞത് മൂന്നുദിവസം മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ടെലികാസ്റ്റിന് ഏഴുദിവസം മുന്‍പ് സമര്‍പ്പിക്കണം. അപേക്ഷയില്‍ പരസ്യം നിര്‍മിക്കാനുള്ള ചെലവ്, അത് പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ സംപ്രേഷണം ചെയ്യാനോ ഉദ്ദേശിക്കുന്ന സമയം, അതിന് വേണ്ടിവരുന്ന ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. സ്ഥാനാര്‍ഥിയോ പാര്‍ട്ടി പ്രതിനിധിയോ അല്ലാത്ത വ്യക്തിയാണ് പരസ്യം നല്‍കുന്നതെങ്കില്‍ ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള ആ വ്യക്തിയുടെ സത്യവാങ്മൂലം സമര്‍പ്പിക്കണം.

മാതൃകാ പെരുമാറ്റച്ചട്ടലംഘനം പരസ്യത്തില്‍ കണ്ടെത്തിയാല്‍ മാറ്റങ്ങള്‍ വരുത്തി വീണ്ടും സമര്‍പ്പിക്കണം. എം.സി.എം.സിയുടെ തീരുമാനത്തിനെതിരെ സംസ്ഥാനതല കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാം. മാധ്യമങ്ങള്‍ സൗജന്യമായാണ് പരസ്യം നല്‍കുന്നതെങ്കില്‍ പോലും നേരത്തേ നിശ്ചയിക്കപ്പെട്ട നിരക്ക് സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും. എം.സി.എം.സിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അവ സ്ഥാനാര്‍ഥിയുടെ ചെലവില്‍ വക കൊള്ളിക്കും.

ഇടുക്കി സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ മുകള്‍ നിലയിലാണ് എം.സി.എം.സി സെല്ലിന്റെ പ്രവര്‍ത്തനം.


*മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ ഫോണ്‍ നമ്പര്‍*

മെംബര്‍ സെക്രട്ടറി – 8943151491

അസിസ്റ്റന്റ് എഡിറ്റര്‍ – 9846856982

അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – 9496924773

ഇമെയില്‍ – [email protected]









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!