San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കാഴ്ചമറച്ച് കാട്;ഉപ്പുതറ-ചീന്തലാർ-ഏലപ്പാറ റൂട്ടിൽ അപകടം പതിവാകുന്നു



ഇരുവശങ്ങളിലും കാട് വളർന്ന് കാഴ്ചമറച്ചതോടെ ഉപ്പുതറ-ചീന്തലാർ-ഏലപ്പാറ റൂട്ടിൽ വാഹനാപകടങ്ങൾ പതിവാകുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ചീന്തലാറിന് സമീപം സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി.യാത്രക്കാർക്ക് പരിക്കേറ്റില്ലെങ്കിലും വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു.അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പല ദിവസങ്ങളിലും ഈ പാതയിൽ ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുന്നുണ്ട്.കാൽനൂറ്റാണ്ടിലധികമായി തകർന്നുകിടന്നിരുന്ന റോഡ്, തോട്ടംതൊഴിലാളികളുടെ നിരന്തര പ്രക്ഷോഭങ്ങളെത്തുടർന്നാണ് നവീകരിച്ചത്.

ജോയ്സ് ജോർജ് എം.പി.യുടെ ശ്രമഫലമായി 2016-17 കാലയളവിൽ 16 കോടി രൂപ കേന്ദ്രാവിഷ്കൃത ഫണ്ട് ചെലവഴിച്ച് ബി.എം.ബി.സി നിലവാരത്തിലായിരുന്നു നിർമാണം. എന്നാൽ, കഴിഞ്ഞ മൂന്നുവർഷമായി റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നുനിൽക്കുന്നതിനാൽ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാനുള്ള വീതി മാത്രമാണ് ഇപ്പോഴുള്ളത്.

റോഡിലെ അപകട മുന്നറിയിപ്പ് ബോർഡുകളെല്ലാം കാടിനുള്ളിൽ മറഞ്ഞ നിലയിലാണ്.വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ പാതയാണിത്.സ്വകാര്യ ബസുകൾക്ക് പുറമേ നിരവധി ഓട്ടോ, ജീപ്പ്, ടാക്സി വാഹനങ്ങളും ഇതുവഴി സർവീസ് നടത്തുന്നുണ്ട്.

കോടികൾ മുടക്കി നവീകരിച്ച പാത അധികൃതരുടെ അനാസ്ഥ കാരണം അപകടക്കെണിയായി മാറിയെന്നാണ് ആക്ഷേപം.കാഴ്ച മറച്ച് നിൽക്കുന്ന കാടുകൾ വെട്ടിത്തെളിച്ച് സുരക്ഷിതയാത്ര ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെയും ടാക്സി ഡ്രൈവർമാരുടെയും ആവശ്യം.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button