സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഉടന്‍ ഒരു ലക്ഷത്തിന് താഴെയെത്തുമോ?

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ ഇടിവുകള്‍ക്ക് ശേഷം തിരിച്ചുകയറാന്‍ സ്വര്‍ണം ചെറിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും പൊന്ന് വില വീണ്ടും താഴേക്ക് തന്നെ പോകുകയാണ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ആനുപാതികമായി ഗ്രാമിന് 75 രൂപയും കുറഞ്ഞിട്ടുണ്ട്.ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില 1,00,320 രൂപയായി. ഗ്രാമിന് 12,540 രൂപയും നല്‍കേണ്ടി വരും. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഒരു പവന് സ്വര്‍ണത്തിന്റെ വിലയില്‍ ഏഴായിരത്തോളം രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണം ഉടന്‍ ഒരു ലക്ഷത്തിലും താഴേക്ക് വീഴുമെന്ന പ്രതീക്ഷയിലാണ് സ്വര്‍ണ പ്രേമികള്‍.
ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് ഇവിടെയും സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടാക്കിയിരിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.








































































































































