Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
ഇടുക്കിഉടുമ്പന്‍ചോലതൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്

ആവേശം ചോരാതെ ഡാമിൽനിന്ന്‌ ഡാമിലേക്കോടി ഇടുക്കി ഹാഫ് മാരത്തൺ



ജില്ലയുടെ കായിക ടൂറിസം വികസനത്തിനുതകുന്ന പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.ഡാം ടു ഡാം റണ്‍- ഹാഫ് മാരത്തണിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പോര്‍ട്‌സ് ടൂറിസം പ്രോത്സാഹിപ്പിച്ചു കായിക രംഗത്ത് ഉണര്‍വ് നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.ഇടുക്കിയുടെ വികസന സങ്കല്പത്തിന്റെ പ്രധാനപ്പെട്ട ഒന്നായ ഇടുക്കി പാക്കേജിന്റെ പദ്ധതി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

അതുടനുബന്ധിച്ചു വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മികച്ച പദ്ധതി ആസൂത്രണത്തിനാണ് ശ്രദ്ധ നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.സമാപന പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു.സ്‌പോട്‌സ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പോലീസിന്റെയും ഡിടിപിസിയുടെയും വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് ഇടുക്കിയില്‍ ഹാഫ് മാരത്തണ്‍- ഡാം ടു ഡാം റണ്‍- സംഘടിപ്പിച്ചത്. ഏഴ് മണിക്ക് കുളമാവ് ഡാം പരിസരത്ത് നിന്ന് ആരംഭിച്ച മാരത്തണ്‍ ചെറുതോണി ഡാം പരിസരതാണ് സമാപിച്ചത്.

ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കുളമാവ് ഡാമില്‍ നിന്നും 7 മണിക്ക് മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എന്നിവരുടെ നേതൃത്വത്തില്‍ മാരത്തണ്‍ ആരംഭിച്ചു.ജില്ലാ വികസന കമ്മീഷണര്‍ ഹാഫ് മാരത്തണില്‍ മുഴുനീള പങ്കാളിയായി.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത് 150 പേരാണ് പങ്കെടുത്തത്. കോതമംഗലം എംഎ കോളേജില്‍ പഠിക്കുന്ന ദേവരാജ് ഒന്നാമതായും രണ്ടാമതായി ഇതേ കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ ഷെറിനും എത്തി. .ജില്ലാ വികസന കമ്മീഷണറേറ്റ്, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍, കെസ്ട്രല്‍ അഡ്വഞ്ചേഴ്‌സ്, മൂന്നാര്‍ മാരത്തണ്‍ എന്നിവരാണ് മാരത്തണിന്റെ മറ്റ് പങ്കാളികള്‍.


സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഡിഡിസി അര്‍ജുന്‍ പാണ്ഡ്യന്‍ , ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെജി സത്യന്‍, ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ,വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ഗ്രാമ പഞ്ചായത്ത് അംഗം നിമ്മി ജയന്‍, ഡിടിപീസി സെക്രട്ടറി ഗിരീഷ് പിഎസ് , സജി തടത്തില്‍, ജലാലുദീന്‍, തുടങ്ങി വിവിധ ആളുകള്‍ പങ്കെടുത്തു.

#halfmarathon#idukkidistrict#sportstourism#keralatourismRoshy AugustineCollector Idukki









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!