കരിമണ്ണൂർ സബ് ട്രഷറി പുതിയ കെട്ടിടം ഉദ്ഘാടനം മാർച്ച് 4 ന്

കരിമണ്ണൂർ സബ് ട്രഷറി പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മാർച്ച് 4 ന് ഉച്ചകഴിഞ്ഞ് 3:30 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
കരിമണ്ണൂർ സബ് ട്രഷറി അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി.മുഖ്യാതിഥിയായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ,ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജീവ് ഭാസ്ക്കരൻ,കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിൻസ് ജോൺ,
ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട്,
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി സുകുമാരൻ,കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സോജൻ,കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗം ടെസ്സി വിൽസൺ ,ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ,ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ കെ.പി. ബിജുമോൻ, ജില്ലാ ട്രഷറി ഓഫീസർ ബിബി മേരി മാത്യു,വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ,വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.









































































