6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

പുസ്തകം നല്‍കാം, കൈകോര്‍ക്കാം അക്ഷരോന്നതിക്കൊപ്പം



പുസ്തകങ്ങളെ സ്‌നേഹിക്കുന്നവരാണോ നിങ്ങള്‍? പുസ്തകങ്ങള്‍ നല്‍കുന്ന വിശാലമായ ആശയങ്ങളുടെയും ചിന്തകളുടെയും ലോകം മറ്റുളളവര്‍ക്കും കൂടി ലഭിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ..ഉണ്ടെങ്കില്‍ നിങ്ങളുടെ പുസ്തകങ്ങള്‍ സംഭാവനയായി ഈ കുരുന്നുകള്‍ നല്‍കൂ…അവരുടെ ജീവിതവഴിയില്‍ വെളിച്ചമേകാനുള്ള ശ്രമങ്ങളില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം…

പട്ടികജാതി – പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാനവാടി, സാമൂഹിക പഠനമുറി എന്നീ പേരുകളില്‍ അറിയപ്പെടുന്ന കമ്മ്യൂണിറ്റി ലൈബ്രറി ആന്‍ഡ് സ്റ്റഡി സെന്ററുകളിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്ന അക്ഷരോന്നതി പദ്ധതി പുരോഗമിക്കുകയാണ്. കുട്ടികളുടെ വായനാ ശീലം വളര്‍ത്തുന്നതോടൊപ്പം ഇത്തരം സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളും മുന്നില്‍ കണ്ടാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്  രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ ഭാഗമായി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും (ബ്ലോക്ക്, പഞ്ചായത്ത് , മുനിസിപ്പാലിറ്റി) കളക്ഷന്‍ സെന്ററുകള്‍ സജ്ജമാക്കിട്ടുണ്ട്. കൂടാതെ ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിവിധ പൊതുജന കൂട്ടായ്മകള്‍ മുതലായ എല്ലാ സംവിധാനങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ സ്വീകരിക്കുന്നു. ഏവര്‍ക്കും കൈയിലുള്ള വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ സംഭാവന ചെയ്ത് പദ്ധതിയുടെ ഭാഗമാകാം.

പുസ്തകം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ കളക്ടര്‍ ഓഫീസ് കോംപ്ലക്‌സ്, ജില്ലാ ജോയിന്റ് ഡയറക്ടര്‍ കാര്യാലയം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പുസ്തക ശേഖരണ പെട്ടികളില്‍ പുസ്തകങ്ങള്‍ സംഭാവന ചെയ്യാം.


കൂടുതല്‍ വിവരങ്ങള്‍ക്ക്

സിവില്‍ സ്റ്റേഷന്‍ ബില്‍ഡിംഗ്, കുയിലിമല, പൈനാവ്, ഇടുക്കി.
685603
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി തദ്ദേശ സ്വയംഭരണ വകുപ്പ്
ഡി പി ആര്‍ സി ബില്‍ഡിംഗ്, കുയിലിമല
പൈനാവ് പി ഓ 685603, ഫോണ്‍ : 04862295011









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!