Idukki വാര്‍ത്തകള്‍
ടെണ്ടര്‍ ക്ഷണിച്ചു

കേന്ദ്ര വനിത ശിശുവികസന മന്ത്രാലയത്തിനു കീഴില്‍ പൈനാവില്‍ സ്റ്റേറ്റ് ബാങ്കിനു സമീപം പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഒരു വര്‍ഷക്കാലത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച കവറില്‍ മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 19 ഉച്ചയ്ക്ക് 1 മണി വരെ. ടെണ്ടര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയത്ത് പൈനാവിലുള്ള വനിത സംരക്ഷണ ആഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ : 04862 – 221722.













































































