6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളി തിരുനാളിന്  കൊടിയേറി



കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളി തിരുനാളിന്  കൊടിയേറി.
വികാരി ഫാദർ ജോസ് മംഗലത്തിൽ കൊടിയേറ്റ് നിർവ്വഹിച്ചു.


ഹൈറേഞ്ചിലെ ആദ്യകാല ദൈവാലയമായ കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗ്ഗീസിന്റെയും, വിശുദ്ധ സെബസ്തത്യാനോസിന്റെയും തിരുനാളിനാണ് കൊടി ഉയർന്നത്..

6,7,8 തീയതികളിലാണ് തിരുനാളിന്റെ ഭാഗമായ പ്രധാന ആഘോഷപരിപാടികൾ നടക്കുന്നത്.

ഫെറോനാ വികാരി ഫാദർ. ജോസ് മംഗലത്തിൽ തിരുനാൾ കൊടി ഉയർത്തി.

  വിശുദ്ധ കുർബാനക്കും നൊവേനക്കും ഫാ. ജോർജ് പുല്ലാന്തനാൽ കർമികത്വം വഹിച്ചു..

തുടർന്ന് ഇടവകയിലെ എല്ലാ വീടുകളിലേക്കും കഴുന്ന് കൊണ്ടുപോയി.

6 ന് വെള്ളിയാഴ്ച സകല മരിച്ചവരുടെയും തിരുനാൾ ആഘോഷിക്കും.
രാവിലെ 6.30 ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞു 4.30 ന് എല്ലാ കൂട്ടാമകളിൽ നിന്നും കഴുന്നു പ്രദിഷണം പള്ളിയിൽ എത്തും.

തുടർന്ന് 5 പി എം ന് നടക്കുന്ന
ആഘോഷമായ പരിശുദ്ധ കുർബാനക്ക് മുൻ വികാരിമാരായ
ഫാ. ആഗസ്റ്റിൻ നെല്ലിയാനി, ഫാ. ജോൺ വെട്ടുവയലിൽ, ഫാ. ജോർജ്
മണ്ഡപത്തിൽ, ഫാ. ജസ്റ്റിൻ പഴേപറമ്പിൽ, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. വിൽഫിച്ചൻ തെക്കെവയലിൽ തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും.


തുടർന്ന് 6.30 ന് സെമിത്തേരി സന്ദർശനവും. പ്രാർത്ഥനകളും നടക്കും. രാത്രി 7. പിഎം ന്  കലാ വിരുന്ന്.

7 ന് ശനിയാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന-

3.30 ന് ജപമാല, 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, ഫാ. വർഗീസ് മണക്കാട്ട് .
തുടർന്ന് വൈകുന്നേരം 6.30 ന്
ആഘോഷമായ ടൗൺ പ്രദക്ഷിണം.
8. ന് ടൗൺ കപ്പേളയിൽ ലദീഞ്ഞ്,തിരുനാൾ
പ്രൊഫ. ഹാരി. സി. ജോസഫ് തിരുനാൾ സന്ദേശം നൽകും.
രാത്രി 9 ന് ആകാശവിസ്മയം.


തിരുനാൾ സമാപന ദിനമായ 8ന് ഞായറാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബാന. 9.30 ന് നടക്കുന്ന ആഘോഷമായ റാസ കുർബാനക്ക് അസിസ്റ്റന്റ് വികാരി, ഫാ ജോസഫ് നിരവത്ത് കാർമികത്വം
വഹിക്കും.

അസി. വികാരി.
ഫാ. അനൂപ് കരിങ്ങാട് സന്ദേശം നൽകും.
തുടർന്ന് വൈകുന്നേരം 4.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഗ്രേസ് മൗണ്ട് വികാരി ഫാ. വർഗീസ് പാറക്കൽ കാർമികത്വം വഹിക്കും.

തുടർന്ന് 6.30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞു, 7.45 ന് സമാപന ആശീർവ്വാദം. വാദ്യമേളങ്ങൾ. തിരുനാൾ കൊടിയിറക്ക്. തുടർന്ന് റോയൽ ബീറ്റ്സ് പത്തനംതിട്ട അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!