ഇടുക്കി
പോക്സോ കേസിൽ ഒളിവിലായാരുന്ന പ്രതി കട്ടപ്പനയിൽ പിടിയിലായി
കട്ടപ്പന: പോക്സോ കേസിൽ ഒളിവിലായാരുന്ന പ്രതി പിടിയിൽ വാഴവര പള്ളി നിരപ്പേൽ കല്ലു വച്ചേൽ സാബുവാണ് ഒന്നര മാസം ഡൽഹി ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം പിടിയിലായത് .പള്ളി നിരപ്പേൽ റേഷൻ കട നടത്തുന്ന പ്രതി അയൽവാസിയായ 12 വയസുള്ള കുട്ടിയെ കുട്ടിയുടെ മാതാപിതാക്കൾ സ്ഥലത്തില്ലായിരുന്ന സമയം രാത്രി വീട്ടിൽ അതിക്രമിച്ചു കയറി പീടിപ്പിക്കാൻ ശ്രമിച്ചു.
കുട്ടി കുതറി രക്ഷപ്പെട്ട് മുറിയിൽ കയറി പിതൃസഹോദരിയോട് പറഞ്ഞതുകൊണ്ടു മാത്രമാണ് കൂടുതൽ അത്യാഹിതം സംഭവിക്കാതിരുന്നത്. റേഷനിംഗ് മെഷീനിൽ പഞ്ച് ചെയ്തില്ലെങ്കിൽ കടയുടെ ലൈസൻസ് നഷ്ടപ്പെടും എന്നതിനാൽ പ്രതി പഞ്ച് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് കട്ടപ്പന ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം പ്രതിയെ പിടികൂടിയത്.