പ്രധാന വാര്‍ത്തകള്‍
കോവാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്
ന്യൂഡല്‍ഹി: ഭാരത് ബയോടെകിന്റെ കോവാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് .
ഇന്ന് ഉച്ചയ്ക്കുശേഷം ചേരുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കുക.
കോവാക്സിന്റെ രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അതെസമയം അനുമതി ലഭിച്ചാല്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഏറെ ഗുണകരമാകുന്നതാണ് . സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 77.8ശതമാനമാണ് കോവാക്സിന്റെ ഫലപ്രാപ്തി.