ഇടുക്കിയിൽ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിന് ഇരയായി; DNA പരിശോധനയിൽ പ്രതി പിടിയിൽ
ഇടുക്കി: പീരുമേടിന് സമീപം കരടിക്കുഴിയില്‍ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിനിരയായിരുന്നെന്ന് പൊലീസ്. കഴിഞ്ഞ ഡിസംബറിലാണ് കരടിക്കുഴിയില്‍ വീടിനുസമീപമുള്ള കുളത്തില്‍ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കരടിക്കുഴി സ്വദേശി ആനന്ദ് അറസ്റ്റിലായി.
18 – 12 – 2020 ൽ ആണ് കേസിനാസ്പദമായ സംഭവം :കുട്ടിയെ വീട്ടിൽ കാണാതെ വന്നതിനെ തുടർന്ന് തിരഞ്ഞപ്പോഴാണ് അയൽവാസിയുടെ കുളത്തിൽ നിന്നും കണ്ടെത്തിയത്. തുടക്കത്തിൽ മുങ്ങിമരണമെന്ന് തോന്നിയെങ്കിലും പിന്നീട് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി പീഡനത്തിരയായതായി കണ്ടെത്തിയത്.
ഡിഎന്‍എ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി പീഡനത്തിരയായതായി കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോക്‌സോ വകുപ്പ് ചുമത്തി പീരുമേട് പൊലീസ് അറസ്റ്റുചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പീരുമേട് സി ഐ രെജീവ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന കേസന്വോഷണത്തിൽ എസ് ഐ സിയാദ്, ലൗലി പി റ്റി , ലതിക , അനീഷ്, തുടങ്ങിയവർ പങ്കെടുത്തു.