നമ്മുടെ നാട്ടിലെ അമ്പലക്കുളങ്ങളും കാവുകളും സംരക്ഷിക്കാന്‍ പ്രത്യേകമായ പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം – പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ – പാര്‍ലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു


തൃശ്ശൂര്‍: നമ്മുടെ നാട്ടിലെ അമ്പലക്കുളങ്ങളും കാവുകളും സംരക്ഷിക്കാന്‍ പ്രത്യേകമായ പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം – പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ – പാര്‍ലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
ചേലക്കര ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേലക്കര ഒന്നാം വാര്‍ഡ് വെങ്ങാനെല്ലൂര്‍ പടിഞ്ഞാട്ട് മുറിയില്‍ എരുപുരംകുളം പുനര്‍നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി 14.58 ലക്ഷം രൂപ ചെലവിട്ടാണ് പഞ്ചായത്ത് കുളം പുനര്‍നിര്‍മാണം നടത്തിയത്. ചേലക്കര പഞ്ചായത്തില്‍ നാല് കുളങ്ങള്‍ ആണ് ഈ രീതിയില്‍ നടപ്പാക്കുന്നത്. ക്ഷേത്ര കുളങ്ങളും കാവുകളും സംരക്ഷിക്കാന്‍ ഉള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ കുടുംബങ്ങളിലും 2025ഓടെ കുടിവെള്ളം എത്തിക്കാന്‍ ഉള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
വിശപ്പില്ലാത്ത ജനതയെ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ദാരിദ്ര്യ ലഘൂകരണത്തിന് കുടുംബശ്രീ വഴിയുള്ള മുന്നേറ്റങ്ങള്‍ക്ക് സാധ്യമായി. അതിദരിദ്രരായ 64000 കുടുംബങ്ങളെ കൂടി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നമ്മുടെ നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കുളം നവീകരിക്കുന്നതില്‍ പങ്ക് വഹിച്ച ഗീത, ഗിരിജ എന്നീ തൊഴിലുറപ്പ് തൊഴിലാളികളെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷനായ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷലീല്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍ ആയ നിത്യ തേലക്കാട്ട്, എല്ലിശേരി വിശ്വനാഥന്, സുജാത അജയന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വാര്‍ഡ് ജനപ്രതിനിധി ടി ശശിധരന് സ്വാഗതവും തൊഴിലുറപ്പ് ഓവര്‍സിയര്‍ അന്‍വര്‍ നന്ദിയും രേഖപ്പെടുത്തി.