നാട്ടുവാര്‍ത്തകള്‍
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാം; സർക്കാർ അനുമതി
തിരുവനന്തപുരം ∙ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും വനം, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും അനുമതി.
കര്‍ഷകരുടെ ദുരിതം പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്. വന്യജീവി ശല്യം തടയാന്‍ 204 ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കും. കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്.
English Summary: Farmers can kill wild boars