6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇന്ധനവില ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍; തിരുവനന്തപുരത്ത് 104 കടന്ന് പെട്രോള്‍



തിരുവനന്തപുരം: കേരളത്തില്‍ ഇന്ധവില ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. തിരുവനന്തപുരത്ത് ശനിയാഴ്ച പെട്രോള്‍ ലിറ്ററിന് 36 പൈസ കൂടി 104.19 രൂപയും ഡീസലിന് 41 പൈസ കൂടി 97.16 രൂപയുമായി. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഇന്ധന വിലയാണിത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് ഇന്ധനവിലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിഫലിക്കുന്നത്. 

ഡൽഹിയിലും ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍ എത്തി. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 25 പൈസ കൂടി 102.14 രൂപയും ഡീസല്‍ ലിറ്ററിന് 30 പൈസ കൂടി 90.47 രൂപയും ആയി. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 108.19 രൂപയും ഡീസലിന് 98.16 രൂപയുമാണ് ഇന്നത്തെ വില.

കേരളത്തില്‍ ഇന്ധന വില

  • തിരുവനന്തപുരം: പെട്രോള്‍ – 104.19, ഡീസല്‍ – 97.16
  • എറണാകുളം: പെട്രോള്‍ – 102.32, ഡീസല്‍ – 95.41
  • കോഴിക്കോട്: പെട്രോള്‍ – 103, ഡീസല്‍ – 96.07

മെട്രോ നഗരങ്ങള്‍ 


  • ഡല്‍ഹി: പെട്രോള്‍ – 102.14, ഡീസല്‍ – 90.47
  • മുംബൈ: പെട്രോള്‍ – 108.19, ഡീസല്‍ – 98.16
  • ചെന്നൈ: പെട്രോള്‍ – 99.80, ഡീസല്‍ – 95.02
  • കൊല്‍ക്കത്ത: പെട്രോള്‍ – 102.77, ഡീസല്‍ – 93.27

Content Highlights: Petrol, Diesel price gets into all time high rates in the country 









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!