പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് പാചകവാതകത്തിനും വില കൂടി
സംസ്ഥാനത്ത് പാചകവാതകത്തിനും വില കൂടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിച്ചിരിക്കുന്നത്.38 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്.
പാചകവാതകത്തിനൊപ്പം സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. വ്യാഴാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസും വര്‍ധിച്ചിരുന്നു.
കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.07 രൂപയും ഡീസലിന് 95.08 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന് 104.13 രൂപയും ഡീസലിന് 97.12 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 102.34 രൂപയും 95.35 രൂപയുമാണ്.